
കോഴിക്കോട്: മെഡിക്കൽ കോളേജ് വെള്ളിപറമ്പിലെ ബിരിയാണി പോട്ട് എന്ന ഹോട്ടലിൽ നിന്നും ഫോണും പണവും മോഷ്ടിച്ച ആസാം സ്വദേശിയെ കടയുടമ താമരശ്ശേരിയിൽ വച്ച് പിടികൂടി പൊലീസിലേൽപ്പിച്ചു. കബീർ ഹുസെെനെന്ന ആസാം സ്വദേശിയെയാണ് കടയുടമ മായനാട് മേലേ തട്ടാരി ഹൗസിൽ ഷബീറും സംഘവും പിടികൂടികയത്. മൊബെെൽ ലൊക്കേഷൻ ട്രേസ് ചെയ്താണ് പിടികൂടിയത്. താമരശ്ശേരി കോരങ്ങാട് ഹൈസ്കൂൾ ബസ്റ്റോപ്പിൽ വച്ചാണ് പിടികൂടിയത്. കടയിൽ നിന്ന് 2,500 രൂപ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസിലെത്തിച്ച പ്രതിയിൽ നിന്ന് പൊലീസ്, ഉടമയ്ക്ക് മൊബെെൽ ഫോൺ തിരികെ വാങ്ങിക്കൊടുത്തു. പണം ചെലവായെന്നാണ് വിവരം. ഇതും തിരികെ നൽകാമെന്ന് പ്രതി സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |