
കളമശേരി: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങളും ഐ ഫോണും കവർച്ച ചെയ്ത സംഭവത്തിലെ പ്രതിയെ പിടികൂടാനായില്ല. എച്ച്.എം.ടി ജംഗ്ഷനിലുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ കണ്ണൂർ പാപ്പിനിശേരി ഹലീമ മൻസിലിൽ ജസ്‌ന ഫാത്തിമ (23)യാണ് ഞായറാഴ്ച രാത്രി എട്ടരയോടെ താമസ സ്ഥലത്തേക്ക് പോകുമ്പോൾ ആക്രമിക്കപ്പെട്ടത്. കല്ലുകൊണ്ട് തലയ്‌ക്കടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. വസ്ത്രം വലിച്ചുകീറാനും ശ്രമമുണ്ടായി.
ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ അക്രമി ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ജസ്‌നയെ കളമശേരി പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സിക്യുട്ടീവ് വേഷത്തിൽ വന്ന യുവാവാണ് ആക്രമിച്ചതെന്ന് യുവതി പറഞ്ഞു. സമീപത്തെ സി.സി ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് കളമശേരി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |