വടക്കാഞ്ചേരി: മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 1,60,000 രൂപ തട്ടിയെടുത്ത കേസിൽ യുവതിയും ആൺസുഹൃത്തു മടക്കം മൂന്ന് പേർ പിടിയിൽ. പാഞ്ഞാൾ വെട്ടിക്കാട്ടിരി പടിഞ്ഞാറ് പീടികയിൽ മുഹമ്മദ് അൻഷാദ് (23), ആമ്പല്ലൂർ താഴത്ത് വീട്ടിൽ ഹരിഷ്മ (21) , വാഴക്കോട് സ്വദേശി മുസമ്മിൽ (20)എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മംഗലം തൈക്കാട്ട് വീട്ടിൽ ജെയിംസിന്റെ (55) പരാതിയിലാണ് അറസ്റ്റ്. മുള്ളൂർക്കര റെയിൽവേ ഗേറ്റിന് സമീപം പ്രവർത്തിക്കുന്ന താജ് ഗോൾഡ് ലോൺ എന്ന ജെയിംസിന്റെ സ്ഥാപനത്തിലാണ് തട്ടിപ്പ് നടത്തിയത്. 27.90 ഗ്രാം തൂക്കം വരുന്ന മാലയാണ് പണയം വച്ച് പണം കൈപ്പറ്റിയത്. അൻഷാദിനെ കോയമ്പത്തൂരിൽ നിന്നും മറ്റ് രണ്ട് പേരെ വാഴക്കോട് ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |