SignIn
Kerala Kaumudi Online
Thursday, 02 April 2026 8.03 AM IST

ബാലനെ പീഡിപ്പിച്ച പ്രതിയ്ക്ക് 6 വർഷം കഠിനതടവ്

Increase Font Size Decrease Font Size Print Page
vishal

കോട്ടയം : ഏഴ് വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനതടവും പിഴയും. തലയാഴം തറേപ്പറമ്പ് ഇഞ്ചക്കാനത്ത് വീട്ടിൽ വിശാൽ (45) ആണ് ശിക്ഷിച്ചത്. 6 വർഷം കഠിനതടവും 16,000 രൂപ പിഴയും ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 42 ദിവസം കൂടി തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതന് നൽകണം. വൈക്കം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പ്രതിയുടെ കടയിൽ സാധനം വാങ്ങാനെത്തിയ ബാലനെ ബലമായി കടയ്ക്കുള്ളിലേക്ക് വലിച്ചിഴച്ച് ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. അന്വേഷണ ചുമതല വൈക്കം പൊലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന അബ്ദുൾ സമദിനായിരുന്നു. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.എസ് മനോജ് ഹാജരായി.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.