മട്ടാഞ്ചേരി: എക്‌സൈസ് റേഞ്ച് ഓഫീസിലെ എൻ.ഡി.പി.എസ് കേസിലെ പ്രതിയായ ചക്കനാട്ട് ക്ഷേത്രത്തിനുസമീപം താമസിക്കുന്ന സനോജിനെ 1.100 കിലോഗ്രാം കഞ്ചാവ് കടത്തിയതിന് എറണാകുളം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി വി.പി.എം സുരേഷ്ബാബു കുറ്റക്കാരനാണെന്ന് കണ്ടെത്തി 2 വർഷം കഠിനതടവിനും 10000രൂപ ശിക്ഷയും വിധിച്ചു. 2020 ഫെബ്രുവരി മാസം 24നാണ് കേസിനാസ്പദമായ സംഭവം.
തോപ്പുംപടി കരുവേലിപ്പടിയിൽനിന്ന് മട്ടാഞ്ചേരി എക്‌സൈസ് ഇൻസ്‌പെക്ടറായിരുന്ന പി.ഇ. ഷൈബുവും പാർട്ടിയും ചേർന്നാണ് സനോജിനെ കഞ്ചാവുമായി അറസ്റ്റ് ചെയ്ത് കേസെടുത്തത്. കേസിന്റെ തുടരന്വേഷണം എക്‌സൈസ് ഇൻസ്‌പെക്ടർ എസ് ബി. മുരളീധരനാണ് നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജോളി ജോർജ് കാരകുന്നേൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |