കോട്ടയം: ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ചെന്ന് കാട്ടി സ്ഥാപന മേധാവിക്കെതിരെ പരാതി. പ്ലാൻ്റേഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്കെതിരെയാണ് ജീവനക്കാരി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ജോലിക്കിടെ തന്നെ മാനസികവും ശാരീരികവുമായി അപമാനിക്കാൻ ശ്രമിച്ചെന്ന് ജീവനക്കാരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പ്രാഥമിക അന്വേഷണത്തിന് ശേഷം പരാതിയിൽ തുടർ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ പറഞ്ഞു.
എന്നാൽ, തുടർച്ചയായി ജോലിയിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ജീവനക്കാരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നെന്നും അതിൻ്റെ പ്രതികാരമാണ് പരാതിയെന്നും പ്ലാൻ്റേഷൻ കോർപ്പറേഷൻ എം.ഡി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |