ഹരിപ്പാട്: തമിഴ്നാട് നിന്ന് മോഷണം പോയ ബൈക്ക് ഹരിപ്പാട് നിന്നും പിടികൂടി. മോഷണം നടത്തിയ ഉത്തർപ്രദേശ് അനൗസാ സ്വദേശി ഖുർഷിയാണ് (22) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഖുർഷി ബൈക്കിൽ കരുവാറ്റ ഭാഗത്ത് എത്തിയപ്പോൾ പെട്രോൾ തീർന്നു പോവുകയും തിരുവിലഞ്ഞാൽ ക്ഷേത്രത്തിനു സമീപമുള്ള പെട്രോൾ പമ്പിലേക്ക് ബൈക്ക് ഉരുട്ടി കൊണ്ടു പോവുകയും ചെയ്തു. ഈ സമയം ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വണ്ടിയുടെ എൻജിൻ നമ്പർ വെച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തമിഴ്നാട് കോട്ടാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം പോയതാണെന്ന് മനസിലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |