ആലുവ: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. തെറ്റായ വാർത്തകകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർസെല്ലിന്റെയും സൈബർക്രെെം പൊലീസ് സ്റ്റേഷന്റെയും മേൽനോട്ടത്തിൽ സൈബർ പട്രോളിംഗ് നടക്കുന്നുണ്ട്.കൊവിഡുമായി ബന്ധപ്പെട്ട് ആധികാരികവും ശാസ്ത്രീയവുമല്ലാത്ത നിരവധി കാര്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം വാർത്തകൾ നിർമ്മിക്കുന്നത് മാത്രമല്ല ഷെയർ ചെയ്യുന്നതും കുറ്റകരമാണ്. ജനങ്ങൾക്കിമടയിൽ അനാവശ്യഭീതി, തെറ്റിദ്ധാരണ എന്നിവ പരത്തുന്നതും അശാസ്ത്രിയവുമായ ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും ഐ.ടിആക്ട്, ഇന്ത്യൻ ശിക്ഷാ നിയമം, ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്, കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് എന്നീ നിയമങ്ങൾ പ്രകാരമാവും നടപടിയെടുക്കുമെന്ന് എസ്.പി അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട ഗവ. ഉത്തരവുകളും, നിയന്ത്രണങ്ങളും മറ്റും ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമ അക്കൗണ്ടുകളുകളിൽ യഥാസമയം അറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |