അമ്പലപ്പുഴ: ഹെൽമെങ് ഇല്ലാത്ത യാത്രക്കാരനിൽ നിന്ന് പിഴത്തുകയായ 500 രൂപ ഗൂഗിൾ പേ വഴി ഈടാക്കിയ അമ്പലപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്കെതിരെ അന്വേഷണം. വണ്ടാനം സ്വദേശി ഷമീറിൽ നിന്നാണ് എസ്.ഐ പിഴ ഈടാക്കിയത്. പിഴയായി അടയ്ക്കേണ്ട തുക തന്റെ കൈവശമില്ലെന്ന് ഷമീർ പറഞ്ഞപ്പാൾ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി അടച്ചാൽ മതിയെന്ന് എസ്.ഐ പറഞ്ഞു. ഇങ്ങനെ പണമടച്ചെങ്കിലും രസീത് ലഭിക്കാതെ വന്നതിനെത്തുടർന്ന് ഷമീർ വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നുഞ്ഞ ഇതിനു ശേഷം രഹസ്യാന്വേഷണ വിഭാഗം അന്വേഷണവും ആരംഭിച്ചു.സംഭവം വിവാദമായതോടെ ഡിവൈ എസ്.പി ഷമീറിൽ നിന്ന് മൊഴി രേഖപ്പെടുത്തി. നിയമം ലംഘിച്ച് സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിച്ച എസ്.ഐക്കെതിരെ വകുപ്പു തല നടപടിക്ക് സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |