തിരുവല്ല: സ്വത്തുക്കൾ തട്ടിയെടുത്തശേഷം വൃദ്ധനെ ബന്ധുക്കൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. ചെന്നൈയിൽ അമേരിക്കൻ എംബസിയിൽ ജോലി ചെയ്തിരുന്ന പെരിങ്ങര തോപ്പിൽ രാജപ്പനാണ് (85) പുളിക്കീഴ് പൊലീസിൽ പരാതി നൽകിയത്. അവശനിലയിലായ രാജപ്പൻ ആശുപത്രിയിൽ ചികിത്സ തേടിയശേഷം ഇപ്പോൾ സഹോദര പുത്രന്റെ സംരക്ഷണയിലാണ്. ഏറെക്കാലം ചെന്നൈയിൽ ജോലി ചെയ്തിരുന്ന രാജപ്പന്റെ ഭാര്യ മരിച്ചുപോയതാണ്. മക്കളില്ലാത്ത രാജപ്പന്റെ സംരക്ഷണം ഏറ്റെടുത്ത സഹോദരനാണ് രോഗബാധിതനായപ്പോൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടതെന്നും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |