മല്ലപ്പള്ളി: മല്ലപ്പള്ളി എക്സൈസ് സർക്കിൾ സംഘം എഴുമറ്റൂർ ഭാഗത്ത് ഇന്നലെ നടത്തിയ പരിശോധനയിൽ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. എഴുമറ്റൂർ പഴൂർ ജോയി തോമസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതും ആൾ താമസം ഇല്ലാത്തതുമായ വീട്ടിൽ നിന്നാണ് ചാരായം നിർമ്മിക്കുന്നതിനായി പാകപ്പെടുത്തിയ കോടയും മറ്റും പിടികൂടിയത്. 70 ലിറ്റർ, 10 ലിറ്റർ എന്നീ അളവുകളിലുള്ള അലൂമിനിയം കലങ്ങളിലും 20 ലിറ്ററിന്റെ പ്ലാസ്റ്റിക് ബക്കറ്റിലുമാണ് കോട സൂക്ഷിച്ചിരുന്നത്. ആകെ 105 ലിറ്റർ കോടയാണ് പിടികൂടിയത്. കൂടാതെ ചാരായം നിർമ്മിക്കുന്നതിനാവശ്യമായ അമോണിയ, താതിരി പൂവ്, ശർക്കര തുടങ്ങിയവയും ട്യൂബ് ഘടിപ്പിച്ച് ഇല്ലിച്ചട്ടിയും കണ്ടെടുത്തു. പ്രതികളെ പിടികൂടാനായില്ല. വീട് കേന്ദ്രീകരിച്ചും വീട്ടുടമയെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരുന്നതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ട് അറിയിച്ചു.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ഇ.സുശീൽ കുമാർ, കെ.എം ഷിഹാബുദ്ദിൻ സിവിൽ എക്സൈസ് ഓഫീസർമാരായ പത്മകുമാർ എൽ, അജിത്ത് ജോസഫ്, അനൂപ് പി.എം, പ്രമോദ് ജോൺ, മനീഷ്, മധുസൂദനൻ നായർ ജി എന്നിവരും പങ്കെടുത്തു. മദ്യം/മയക്കുമരുന്ന് സംബന്ധമായ വിവരങ്ങൾ താഴെ പറയുന്ന നമ്പറുകളിൽ അിറയിക്കാവുന്നതാണ്. എക്സൈസ് സർക്കിൾ ഓഫീസ്, മല്ലപ്പള്ളി 04692682540,എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, മല്ലപ്പള്ളി 09400069470,എക്സൈസ് റേഞ്ച് ഓഫീസ്, മല്ലപ്പള്ളി 04692683222, എക്സൈസ് ഇൻസ്പെക്ടർ, മല്ലപ്പള്ളി9400069480.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |