പോരുവഴി : നിരോധിത പുകയില ഉത്പന്നങ്ങൾ വില്പനയ്ക്കായി നൽകാമെന്ന് പറഞ്ഞ് പതാരം മുസ്ലിം പള്ളിക്ക് സമീപമുള്ള റോഡിലേക്ക് യുവാവിനെ വിളിച്ചുവരുത്തി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ ശൂരനാട് പൊലീസിന്റെ പിടിയിലായി.
തഴവ വളാലിൽ ജംഗ്ഷനിൽ രശ്മി ഭവനത്തിൽ അമ്പിളി എന്ന് വിളിക്കുന്ന അജിത് കുമാർ, അയണിവേലിക്കുളങ്ങര കേശവപുരം ചങ്കേത്ത് പുത്തൻവീട്ടിൽ അനീഷ് കുമാർ(37), കല്ലേലിഭാഗം മുഴങ്ങോടി വിളയിൽ വടക്കതിൽ സിയാദ് (35) എന്നിവരാണ് പിടിയിലായത്.
ശൂരനാട് ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുറിയിൽ തെങ്ങ് തറ പടിഞ്ഞാറ്റേതിൽ വീട്ടിൽ മുഹമ്മദ് ഷമീറിന്റെ (34) പണമാണ് കവർന്നത്. ഈ മാസം ഒന്നിന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം നടന്നത്. കേസിൽ അമ്പിളി എന്ന് വിളിക്കുന്ന അജിത് കുമാർ നേരത്തേ റിമാൻഡിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |