വിതുര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റുചെയ്തു. പേരൂർക്കട എ.കെ.ജി നഗർ ഹാർവിപുരം ഒന്ന് ലെയ്നിൽ വാടകക്ക് താമസിക്കുന്ന വിതുര മൈലക്കോണം സ്വദേശിയായ സി. ഷിജികുമാറാണ് (38) പിടിയിലായത്. 2020 നവംമ്പർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഇതിന് ശേഷം ഒളിവിൽ പോയ ഷിജികുമാറിനെ കഴിഞ്ഞ ദിവസം ഉച്ചക്ക് വിതുരയിൽ വച്ച് സി.ഐ വിപിൻ ഗോപിനാഥും എസ്.ഐ അനീസും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു. വിദ്യാർത്ഥിനിയുടെ അടുത്ത ബന്ധുകൂടിയാണ് ഷിജികുമാർ. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |