കോട്ടയം: വില്പനയ്ക്കായി ഓട്ടോറിക്ഷയിൽ കൊണ്ടുപോയ ചാരയവുമായി ഒരാൾ അറസ്റ്റിൽ. ഇടുക്കി കഞ്ഞിക്കുഴി കൊച്ചുചേലച്ചുവട് നടുവക്കുന്നത്ത് ബാലാജിയാണ് കഞ്ഞിക്കുഴി പൊലിസിന്റെ പിടിയിലായത്. ആലപ്പുഴ- മധുര സംസ്ഥാന പാതയിൽ വട്ടോൻ പാറയിൽ കഞ്ഞിക്കുഴി സബ്ബ് ഇൻസ്പെക്ടർ എ.സുബൈറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ ചാരായം സഹിതം പിടികൂടിയത്. ചാരായം കടത്തിനുപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തു.എസ്.ഐ യെ കൂടാതെ എ.എസ്.ഐമാരായ മധു, റഷിദ്, സി.പി.ഒമാരായ അൻസാർ, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചാരായം കടത്താൻ ഉപയോഗിച്ച വാഹനവും പ്രതിയെയും പിടികൂടിയത്. പ്രതിയെ പീരിമേട് കോടതിയിൽ ഹാജരാക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |