തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ പിടികൂടി. വിഴിഞ്ഞം കോട്ടപ്പുറം മരിയൻ നഗർകോളനിയിൽ സുജൻ (19)നെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരിയിലാണ് വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചശേഷം പ്രതി ഒളിവിൽപ്പോയത്. കഴക്കൂട്ടം സൈബർസിറ്റി അസി. കമ്മീഷണർ ഷൈനു തോമസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൂന്തുറയിലെ ബന്ധു വീട്ടിൽ നിന്നാണ് പ്രതിയെ ഇന്നലെ പൊലീസ് പിടികൂടിയത്. കഴക്കൂട്ടം എസ്.എച്ച്.ഒ ബിജു.യു, എസ്.സി.പി.ഒ ബൈജു, സി.പി.ഒമാരായ സജാദ്, അൻസിൽ, അജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |