തിരുവനന്തപുരം: യുവാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഘത്തിലെ ഒരാളെ പിടികൂടി. മേനംകുളം കൽപ്പന വാർഡ് സൗപർണിക ഭവനിൽ സംഗീതിനെ (28) ആണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
മെയ് 24 നാണ് സംഗീത് ഉൾപ്പെട്ട എട്ടംഗ സംഘം മാരകായുധങ്ങളുമായി മേനകുളം ക്ഷേത്രത്തിനു സമീപത്തെ ഉണ്ണിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് ആക്രമിച്ചത്. പ്രതികൾക്കെതിരെ മുൻപ് പൊലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നിൽ. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. കഴക്കൂട്ടം സൈബർ സിറ്റി അസി. കമ്മീഷണർ ഷൈനു തോമസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം പ്രതിയായ സംഗീതിനെ മേനംകുളം പഞ്ചായത്തുനട ഭാഗത്തുനിന്ന് ഇന്നലെ പിടികൂടിയത്. കഴക്കൂട്ടം എസ്.എച്ച്.ഒ ബിജു, എസ്.ഐ വിഷ്ണു, സി.പി.ഒമാരായ അരുൺ എസ്.നായർ, സുജിത്, അജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |