SignIn
Kerala Kaumudi Online
Friday, 26 April 2024 11.48 AM IST

തമ്മിൽ തല്ലും വെല്ലുവിളികളുമായി സാമൂഹ്യവിരുദ്ധ സംഘം

gffgf

കോട്ടയം: നഗരമധ്യത്തിൽ മാനസിക രോഗികളും സാമൂഹ്യ വിരുദ്ധ സംഘവും അഴിഞ്ഞാടുന്നു. കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ തമ്പടിച്ചാണ് സാമൂഹ്യ വിരുദ്ധ സംഘം അക്രമവും അഴിഞ്ഞാട്ടവും നടത്തുന്നത്. അക്രമി സംഘത്തിലേറെയും മാനസിക രോഗികളായതിനാൽ പൊലീസിനും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. എന്നാൽ, മദ്യപാനികളായ സാമൂഹ്യ വിരുദ്ധസംഘത്തെ നിയന്ത്രിക്കാൻ പൊലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.

കഴിഞ്ഞ ദിവസം നഗരമധ്യത്തിൽ ടിബി റോഡിൽ റോഡിനു നടുവിൽ അക്രമി സംഘം സോഡാക്കുപ്പി എറിഞ്ഞു പൊട്ടിച്ചിരുന്നു. തുടർന്ന് പൊലീസ് സംഘം എത്തിയാണ് ഈ കുപ്പികൾ റോഡിനു നടുവിൽ നിന്നും നീക്കം ചെയ്തത്. എന്നാൽ, ടിബി ജംഗ്ഷനിലും സമാന രീതിയിൽ സോഡാക്കുപ്പി എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു.ഇതിനു പിന്നിൽ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാനസിക രോഗികളാണ് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇയാൾ വാഹനങ്ങൾ എത്തുമ്പോൾ മുന്നോട്ട് ചാടുകയും, ഭീഷണി മുഴക്കുകയും ചെയ്യുന്നതായും റിപ്പാർട്ടുണ്ട്. ഇത്തരത്തിൽ സാധാരണക്കാർക്ക് ഭീഷണിയായി അഞ്ചിലേറെ മാനസിക അസ്വാസ്ഥ്യമുള്ളവരാണ് നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നത്. ഇവർ വാഹനങ്ങൾക്ക് മുന്നിൽ ചാടാനും ശ്രമിക്കുന്നുണ്ട്.

തമ്മിലടിച്ച് മദ്യപാനികൾ

തിരുനക്കരയിലും നാഗമ്പടത്തും തമ്പടിക്കുന്ന സംഘത്തിൽ ഏറെയും മദ്യപാനികളാണ്. ഇവർ തമ്പടിക്കുന്നത് സാധാരണക്കാർക്ക് ഏറെ ഭീഷണിയാണ്. കഴിഞ്ഞ ദിവസം നഗരത്തിൽ ഈ സംഘത്തിലെ രണ്ടു പേർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തിരുനക്കര മൈതാനത്തും, നാഗമ്പടത്തും സമാന രീതിയിലാണ് രണ്ടു സംഘങ്ങളും ഏറ്റുമുട്ടിയത്. ഇതേ തുടർന്നു രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.