തിരുവനന്തപുരം: ആറ്റുകാൽ പാടശ്ശേരി ഭാഗത്ത് വ്യാജച്ചാരായം നിർമ്മിച്ച കേസിലെ പ്രതിയെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പാടശ്ശേരി പണയിൽ വീട്ടിൽ ശിവകുമാറിനെയാണ് (39) പിടികൂടിയത്.
2020 മേയിൽ പാടശ്ശേരി ഭാഗത്ത് ചാരായനിർമ്മാണം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഫോർട്ട് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ശിവകുമാറും കൂട്ടുപ്രതിയായ ബൈജുവും ഓടിരക്ഷപ്പെടുകയായിരുന്നു.
അന്ന് സ്ഥലത്ത് പ്രതികൾ ഉപേക്ഷിച്ചു പോയ 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാളെ ഫോർട്ട് അസി. കമ്മിഷണർ ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്, എസ്.ഐമാരായ സജു എബ്രഹാം, ദിനേഷ്, സി.പി.ഒ സാബു എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി ബൈജുവിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |