SignIn
Kerala Kaumudi Online
Friday, 26 April 2024 9.17 PM IST

മയക്കുമരുന്നുമായി 5 യുവാക്കൾ അറസ്റ്റിൽ

vgvg

കൊച്ചി: സിന്തറ്റിക് ഡ്രഗ് വിഭാഗത്തിൽപ്പെട്ട നിരോധിത മയക്കുമരുന്നുകളുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. വാഴക്കാല സ്വദേശി ഹസീഫ് റഹ്മാൻ (23), കളമശേരി സ്വദേശി ജോൺസൺ കുര്യൻ (23), കലൂർ സ്വദേശി അമീർ (24), വെണ്ണല സ്വദേശികളായ സാം സേവ്യർ (22), റിച്ചു വി. ജോളി (23) എന്നിവരെയാണ് പാലച്ചുവട് സാറ്റലൈറ്റ് ടൗൺഷിപ്പ് ഭാഗത്തുള്ള മുറിയിൽ നിന്ന് കൊച്ചി സിറ്റി നർക്കോട്ടിക് സെൽ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 18 എൽ.എസ്.ഡി സ്റ്റാമ്പ്, 13 ഗ്രാം എം.ഡി.എം.എ, എട്ട് ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.
മൂന്നാറിലെ റേവ് പാർട്ടിക്ക് വേണ്ടിയാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. എറണാകുളത്തും ആഡംബര ഹോട്ടലുകളിലെ റേവ് പാർട്ടികളിലും ഇവർ മയക്കുമരുന്ന് വില്പന നടത്തിയിരുന്നു. അറസ്റ്റിലായ അമീർ ഡാർക്ക് വെബ് വഴി ആലുവയിലുള്ള സുഹൃത്തിന്റെ വിലാസത്തിൽ ഓ‌ർഡ‌ർ ചെയ്താണ് എൽ.എസ്.ഡി സ്റ്രാമ്പുകൾ എത്തിച്ചിരുന്നത്. ഇവരെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ നീക്കം നീരീക്ഷിച്ചുവരികയായിരുന്നു. അമീർ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസിൽ പ്രതിയാണ്. റിച്ചു എക്‌സൈസിന്റെ മയക്കുമരുന്ന് കേസിലും. ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.