കൊച്ചി: കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാൻ പൊലീസ് നടത്തിയ റെയ്ഡിൽ ഇയാൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. കണ്ണൂർ കോയോട് ചാലയിൽ വീട്ടിൽ പി.കെ. മുഹമ്മദ് ഷിയാദ്(25), തിരുവനന്തപുരം ആനക്കാവിള സ്വദേശി സിദ്ധു എസ്. രവീന്ദ്രൻ(23), തലശേരി കുണ്ടുചിറ സ്വദേശി മുഹമ്മദ്ദ് സാബിത്ത്(25) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ കാക്കനാട് അത്താണി ഭാഗത്തുള്ള ക്രിസ്റ്റൽ റസിഡൻസി ഹോട്ടലിൽ നിന്നാണ് ഫോർട്ട്കൊച്ചി, തൃക്കാക്കര പൊലീസ് ചേർന്ന് പിടികൂടിയത്.
ജൂണിൽ ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയായ മുഹമ്മദ് ഷിയാദ് ഹോട്ടലിൽ ഉള്ളതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. മുഹമ്മദ് ഷിയാദിനെ ഒരു മുറിയിൽ നിന്നും, മറ്റൊരു മുറിയിൽ നിന്ന് 1.6 കിലോ കഞ്ചാവുമായി സിദ്ധുവി, മുഹമ്മദ് സാബിത്ത് എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സിദ്ധുവും സാബിത്തും താമസിച്ചിരുന്ന മുറിയിൽ നിന്ന് കഞ്ചാവ് നുറുക്കുന്നതിനുള്ള മെഷീൻ പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്നാട് കമ്പം, തേനി ഭാഗത്ത് നിന്ന് കഞ്ചാവ് വാങ്ങി കൊച്ചി നഗരത്തിൽ ചെറിയ പൊതികളായി വിൽക്കുന്നതായിരുന്നു ഇവരുടെ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |