തിരുവനന്തപുരം: കൊച്ചുവേളിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരിൽ ഒരാളെ പൊലീസ് പിടികൂടി. കരിക്കകം പുതുവൽ പുത്തൻവീട്ടിൽ കുത്തുരാമൻ എന്ന് വിളിക്കുന്ന ബിജുവിനെയാണ് (30) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം വിനായക നഗറിൽ വച്ച് സ്ഥലവാസിയായ രാഹുൽ രാജുവിനെ ബിജുവും കൂട്ടാളിയായ സൗജിത്തും ചേർന്ന് തടഞ്ഞു നിറുത്തി മർദ്ദിക്കുകയും തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. രാഹുലിനെയും അച്ഛനെയും പ്രതികൾ ചീത്തവിളിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഒന്നാം പ്രതിയായ ബിജുവിനെ പേട്ട എസ്.എച്ച്.ഒ ബിനുകുമാർ, എസ്.ഐ രതീഷ്, സി.പി.ഒ മാരായ ബിപിൻ, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയെ പിടികൂടാനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |