ചങ്ങനാശേരി: ഓണം വിപണി ലക്ഷ്യമാക്കി കേരളത്തിലേക്ക് വൻ കഞ്ചാവ് കടത്ത്. ചെറുകിട കച്ചവടക്കാർക്ക് വില്ക്കാനായി കൊണ്ടുവന്ന പത്ത് കിലോ കഞ്ചാവ് ഇന്നലെ രാത്രി ചങ്ങനാശേരിക്ക് സമീപം മന്ദിരം കവലയിൽ എക്സൈസ് പിടികൂടി. ഒരാൾ അറസ്റ്റിലായി. കാവാലം സ്വദേശി കിഷോർ (30) ആണ് എക്സൈസിന്റെ പിടിയിലായത്. ഓണവിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ നിന്ന് തൃശ്ശൂരിൽ എത്തിച്ച കഞ്ചാവ് കാറിൽ ചങ്ങനാശേരിയിലേക്ക് കൊണ്ടുവരുമ്പോഴാണ് കിഷോർ എക്സൈസിന്റെ പിടിയിലായത്.
ഓണവിപണിയോട് അനുബന്ധിച്ച് കഞ്ചാവ് വ്യപകമായി ജില്ലയിലേക്ക് എത്തുന്നതായി എക്സൈസ് സ്ക്വാഡിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് എക്സൈസ് വിജിലൻസ് സംഘം നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. രാത്രിയിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ കാർ എക്സൈസ് സംഘത്തെ കണ്ട് അമിതവേഗതയിൽ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പൊതികളായി സൂക്ഷിച്ചിരുന്ന കഞ്ചാവും കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |