കൊല്ലം: പരവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ പിടിയിലായി. പരവൂർ പൂതക്കുളംഇടയാടി ചരുവിള വീട്ടിൽ എസ്. സന്തോഷിനെയാണ് (24) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാവ് കഴിഞ്ഞദിവസം നൽകിയ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഒളിയിടത്തിൽ എത്തിച്ച പ്രതിയെ അവിടെ നിന്ന് പെൺകുട്ടിക്കൊപ്പമാണ് പിടികൂടിയത്. തട്ടികൊണ്ട് പോകൽ, പോക്സോ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പ്രതിയെ റിമാൻഡ് ചെയ്തത്. പരവൂർ ഇൻസ്പെക്ടർ എ. നിസാർ, എസ്.ഐമാരായ വിജിത്ത് കെ. നായർ, അഷറഫ്, ഷൂജ, സി.പി.ഒമാരായ അരുൺ, ശ്രീലത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |