കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് മുന്നിലെ ടാക്സി സ്റ്റാന്റിന് സമീപത്തു നിന്ന് പണവും സാധനങ്ങളും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. മുട്ടമ്പലം കാച്ചുവേലിക്കുന്ന്, കൊച്ചുപറമ്പിൽ അനീഷിനെയാണ് (35) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനൊന്നിന് ദേവികുളം സ്വദേശി ജോണി ജോസഫിന്റെ 3500 രൂപയും ഫോണും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
ഗാന്ധിനഗർ എസ്.എച്ച്.ഒ കെ.ഷിജിമോന്റെ നേതൃത്തിലായിരുന്നു അന്വേഷണം. പ്രതിയുടെ പേരിൽ പള്ളിക്കത്തോട്, കിടങ്ങൂർ സ്റ്റേഷനുകളിൽ കേസുകളുണ്ട്. എസ്.ഐ. പി. ആർ. സന്തോഷ്, സി.പി.ഒ സോണി തോമസ് എന്നിവർ അന്വേഷണം സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |