കാസർകോട്: ഉപ്പള എസ്.എസ്. ഗോൾഡ് റിപ്പയറിംഗ് സ്ഥാപനത്തിൽ കവർച്ച നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. 2020 നവംബർ 6ന് രാത്രിയിൽ കടയുടെ പൂട്ട് പൊളിച്ചു അകത്തു കടന്ന് ഉരുക്കുന്നതിനായി സൂക്ഷിച്ച 2 കിലോ വെള്ളിയും 65 ഗ്രാം സ്വർണവും കവർന്ന പ്രതികളായ നാമക്കൽ ബോയർ സ്ട്രീറ്റ് സ്വദേശി വേലായുധൻ എന്ന മുരുകേശൻ (46), കോയമ്പത്തൂർ പൊത്തന്നൂർ സ്വദേശി അലി എന്ന സൈദലി (59), കോയമ്പത്തൂർ നല്ലൂർപുത്തു കോളനിയിലെ രാജൻ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികൾ അന്തർ സംസ്ഥാന കവർച്ച സംഘത്തിൽ പെട്ടവരാണ്. ഇവർക്ക് കേരളത്തിൽ ഹെമാംബിക നഗർ, അയ്യന്തോൾ, കടുത്തുരുത്തി, മുക്കം, തിരുവമ്പാടി എന്നീ സ്റ്റേഷനുകളിലും കർണാടകത്തിൽ പുത്തൂർ സ്റ്റേഷനിലും തമിഴ്നാടിൽ മുത്തപ്പേട്ട, തിരിച്ചംകോഡ് എന്നീ പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. സ്ക്വാഡിൽ മഞ്ചേശ്വരംഎസ്.ഐ. രാഘവൻ, എസ്.ഐ. ബാലകൃഷ്ണൻ, എസ്.ഐ. നാരായണൻ നായർ, പൊലീസുകാരായ ലക്ഷ്മി നാരായണൻ, ശിവകുമാർ., രാജേഷ്, ഓസ്റ്റിൻ തമ്പി, എസ്. ഗോകുല, സുഭാഷ് ചന്ദ്രൻ, വിജയൻ, നിതിൻ സാരങ്, രഞ്ജിഷ്, ജയേഷ് എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |