പാലോട്: വൃദ്ധയെ ഇടിച്ചിട്ട് നിറുത്താതെ പോയ വാഹനം കണ്ടെത്താനായില്ല. ചിപ്പൻചിറ ഇരുമ്പുപാലം സ്മിതാ വിഹാറിൽ ഓമനഅമ്മയെയാണ് (65) കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6.30ഓടെ ചിപ്പൻചിറ പാലത്തിന് സമീപത്ത് കൂടി നടന്നു പോകുന്നതിനിടെ ജീപ്പ് ഇടിച്ച് തെറിപ്പിച്ചത്.
ജീപ്പ് നിറുത്താതെ പോവുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഓമനഅമ്മയെ പട്ടം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മകളുടെ വീട്ടിലേക്ക് പോവുകയായിരുന്നു. നിറുത്താതെ പോയ ജീപ്പ് ചിപ്പൻചിറയിൽ നിന്ന് തിരിഞ്ഞ് പെരിങ്ങമ്മല ഭാഗത്തേക്ക് പോയതായി പറയുന്നു. ഈ വാഹനത്തെക്കുറിച്ച് നിലവിൽ യാതൊരു വിവരവും ഇല്ല. നെറ്റിയിൽ പൊട്ടലേറ്റ ഓമനഅമ്മയുടെ തലച്ചോറിനും ക്ഷതമുണ്ട്. ഇവരുടെ നില ഗുരുതരമാണ്. പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |