വെള്ളറട: മോഷണക്കേസിലും കഞ്ചാവ് കേസിലും പ്രതിയായ യുവാവ് അറസ്റ്റിൽ. കീഴാറൂർ വില്ലേജിൽ ഇടവാൽ മുളംവീട് വിളാകം വീട്ടിൽ നിധിനാണ് (18) ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്.
ഇടവാൽ ഇഴവിക്കോട്ടുകോണത്ത് ഭാസ്കരന്റെ വീട്ടിൽ നിന്ന് 8 പവന്റെ സ്വർണാഭരണങ്ങൾ കവർന്ന കേസിലും മൂന്ന് മാസം മുൻപ് ആര്യങ്കോട് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കടത്തിയ കേസിലും പ്രതിയാണ്. ആര്യങ്കോട് സി.ഐ പി. ശ്രീകുറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |