കോട്ടയം: വീട്ടുവഴക്കിനെ തുടർന്ന് പിതാവിനെ വെട്ടിയ യുവാവ് അറസ്റ്റിൽ. മാടപ്പാട് പയറ്റുതുരുത്തിൽ ശശിയെ (70) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ സുരേഷിനെ (54) ഏറ്റുമാനൂർ എസ്.എച്ച്.ഒ സി.ആർ. രാജേഷ് കുമാർ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മകനും വേട്ടേറ്റിട്ടുണ്ട്. ശശിയും സുരേഷും കുടുംബവും ഒരു വീട്ടിലാണ് താമസം. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടയിൽ പ്രകോപിതനായ ശശി വാക്കത്തി കൊണ്ട് സുരേഷിന്റെ തലയിൽ വെട്ടുകയും തുടർന്ന് സുരേഷ് വാക്കത്തി പിടിച്ചുവാങ്ങി ശശിയെ വെട്ടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലാപാതക ശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |