കരുനാഗപ്പള്ളി : യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാക്കൾ പിടിയിലായി. തഴവ കടത്തൂർ വലിയത്ത് പടീറ്റതിൽ നൗഫൽ ( 24), കുലശേഖരപുരം പുന്നകുളം കൊച്ചുവീട്ടിൽ കിഴക്കതിൽ സക്കീർ ഹുസൈൻ( 26 )എന്നിവരാണ് പൊലീസ് അറസ്റ്റ്ചെയ്തത്. കരുനാഗപ്പള്ളി പുതിയകാവ് ജംഗ്ഷനിൽ സെപ്തംബർ 29ന് പ്രതികളുടെ സുഹൃത്തായ കരുനാഗപ്പള്ളി സ്വദേശി അനസുവിന്റെ മോട്ടോർസൈക്കിളിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ഇരുമ്പ് കമ്പി, വടിവാൾ എന്നിവ ഉപയോഗിച്ച് ആദിനാട് തൈക്കൂട്ടത്തിൽ അഖിലിനെയാണ് ആക്രമിച്ചത്.
റിട്ട. എസ് ഐയെയും കടത്തുർ സ്വദേശിയായ അനിൽകുമാറിനെയും കൊലപ്പെടുത്താൻ ശ്രമിച്ചത് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ് നൗഫൽ എന്ന് കരുനാഗപ്പള്ളി പൊലീസ് പറഞ്ഞു.
പൊലീസുകാരനെ ചുടുകട്ട കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഉൾപ്പെട്ടിട്ടുണ്ട്. ഓച്ചിറ, ചവറ ശാസ്താംകോട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ ജി ഗോപകുമാർ, എസ് ഐ മാരായ ജയശങ്കർ , രാജേന്ദ്രൻ , കലാധരൻ , രാധാകൃഷ്ണപിള്ള , എ.എസ്.ഐ ഷാജിമോൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |