തിരുവല്ല: താലൂക്ക് ആശുപത്രി വളപ്പിൽ നിന്ന് ബൈക്കും പണവും മോഷ്ടിച്ച കേസിൽ യുവാവ് പിടിയിലായി. ചങ്ങനാശ്ശേരി മാടപ്പള്ളി പുതുപ്പറമ്പിൽ വീട്ടിൽ രതീഷ് (27) ആണ് പിടിയിലായത്. സി.സി ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ പ്രതിയെ കോട്ടയത്ത് നിന്ന് പിടികൂടുകയായിരുന്നു. കോഴഞ്ചേരി മാരാമൺ പടിഞ്ഞാറേതിൽ പി.ജി. ആകാശിന്റെ ബൈക്കും 400 രൂപയും സുഹൃത്ത് മനോജിന്റെ 4000 രൂപ അടങ്ങിയ പഴ്സുമാണ് മോഷണം പോയത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതീകരണ ജോലികളിൽ ഏർപ്പെട്ടിരുന്നവരാണ് ആകാശും മനോജും. ബൈക്ക് പാർക്കിംഗ് സ്ഥലത്ത് നിറുത്തിയശേഷം ബൈക്കിന്റെ താക്കോൽ അടങ്ങിയ ബാഗ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സ്റ്റോർ റൂമിൽ വച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പണവും ആകാശിന്റെ ബൈക്കിന്റെയും വീടിന്റേയും താക്കോലുകൾ അടങ്ങുന്ന ബാഗും കാണാതായത്. തുടർന്ന് ആകാശ് തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |