കണ്ണൂർ: കുടുംബ വീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് ആറ് ലക്ഷം രൂപ കവർന്നു. താണ ദിനേശ് ഭവന് സമീപം താമസിക്കുന്ന എ.കെ.ജി ആശുപത്രിയിലെ ഡോക്ടർ വിനോദ് കുമാറിന്റെ വീട്ടിൽ നിന്നാണ് പണം കവർന്നത്. വീടിന്റെ പാർശ്വഭാഗത്തെ വാതിൽ കുത്തിത്തുറന്ന മോഷ്ടാക്കൾ ഇരുനില വീട്ടിലെ ഓരോ മുറിയിലെയും സാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്. കിടപ്പുമുറിയിലെ അലമാരയിലെ സ്യൂട്ട്കേസിൽ സൂക്ഷിച്ച ആറ് ലക്ഷം രൂപ കവർന്നു. ശനിയാഴ്ച രാത്രി 12ഓടെ കണ്ണൂരിനടുത്ത കുടുംബ വീട്ടിൽ പോയതായിരുന്നു ഡോക്ടറും ഭാര്യയും. ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |