കടയ്ക്കാവൂർ: സോഷ്യൽമീഡിയ വഴി പരിചയപ്പെടുന്ന പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച ശേഷം ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിക്കുന്ന പ്രതി പിടിയിൽ. പാരിപ്പള്ളി സ്വദേശി അഖിലാണ് (26) കഴിഞ്ഞദിവസം കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായത്. കടയ്ക്കാവൂർ സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലിൽ മറ്റ് പല പെൺകുട്ടികളെയും ഇത്തരത്തിൽ പീഡനത്തിനിരയാക്കിയതായി പ്രതി സമ്മതിച്ചു. കടയ്ക്കാവൂർ എസ്.എച്ച്.ഒ കെ. അജേഷ്, എസ്.ഐ ദിപു എസ്.എസ്. മനോഹർ, എ.എസ്.ഐ ജയപ്രസാദ്, എസ്.സി.പി.ഒ ജ്യോതിഷ്കുമാർ, സി.പി.ഒ ബാലു, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പാരിപ്പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |