SignIn
Kerala Kaumudi Online
Saturday, 27 April 2024 9.31 AM IST

സ്രായിക്കടവിൽ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ

arrest

കുന്നംകുളം: ക്രിസ്മസ് ദിനത്തിൽ സ്രായിക്കടവിൽ അപകടകരമായ രീതിയിൽ ജനങ്ങൾക്കിടയിലൂടെ ബൈക്കുമായി അഭ്യാസം നടത്തിയത് ചോദ്യം ചെയ്ത യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാക്കളെ കുന്നംകുളം പൊലീസ് എസ്.എച്ച്.ഒ സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

ക്രിസ്മസ് ദിനത്തിൽ സ്രായിക്കടവിൽ വിനോദ സഞ്ചാരത്തിനായെത്തിയ നിരവധി ആളുകളുടെ ഇടയിലൂടെയാണ് ബൈക്ക് ഓടിച്ചത്. സംഭവത്തിന് ശേഷം വിവിധ ജില്ലകളിലേക്ക് രക്ഷപ്പെട്ട ചങ്ങരംകുളം അയിനിച്ചോട് കൊട്ടാരത്തു വളപ്പിൽ അബൂബക്കറിന്റെ മകൻ മുബഷിർ (20), അവയിൽ, തെക്കുവളപ്പിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് ബാസിൽ (22), ആലങ്കോട് കിഴിഞ്ഞാലിൽ മൊയ്തീന്റെ മകൻ ഷാബിൽ (18), പള്ളിക്കര മണ്ണാൻ പടി സുബൈദയുടെ മകൻ ഫവാസ് (20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ പിടികൂടിയ സംഘത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ശ്രീജിത്, മണികണ്ഠൻ, ബസന്ത്, എ.എസ്.ഐ വർഗീസ്, സിവിൽ പൊലീസ് ഓഫീസർമാരായ ഹംദ്, അബ്ദുൽ റഷീദ്, സുജിത്കുമാർ, ഗംഗേഷ് എന്നിവരും ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.