പൂച്ചാക്കൽ: ചാരായവും കോടയും വാറ്റ് ഉപകരണങ്ങളുമായി മദ്ധ്യവസ്കനെ പൂച്ചാക്കൽ പൊലീസ് പിടികൂടി. തൈക്കാട്ടുശേരി നാലാം വാർഡ് വടക്കേച്ചിറയിൽ ശശിയാണ് (63) അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സർക്കിൾ ഇൻസ്പെക്ടർ അജയ് മോഹൻ, എസ്.ഐ വീരേന്ദ്രകുമാർ, സി.പി.ഒമാരായ നിസാർ, അഖിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |