തിരുവനന്തപുരം: പള്ളിച്ചൽ പാമാംകോട് ഭാഗത്തെ ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ചിരുന്ന സ്ട്രീറ്റ് ലൈറ്റുകൾ അടിച്ചുതകർത്ത കേസിൽ നാലംഗ സംഘത്തിലെ ഒരു പ്രതിയെക്കൂടി പൊലീസ് പിടികൂടി. പൊന്നുമംഗലം യു.പി സ്കൂളിനു സമീപം വിശാഖിനെയാണ് (26) നേമം പൊലീസ് അറസ്റ്റുചെയ്തത്. കേസിലെ രണ്ട് പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
ആറുമാസം മുമ്പായിരുന്നു സംഭവം. പ്രതി വിശാഖ് ഉൾപ്പെട്ട അക്രമിസംഘം മൂന്ന് ഇലക്ട്രിക് പോസ്റ്റുകളിലെ ട്യൂബ് ലൈറ്റുകൾ അടിച്ചുതകർക്കുകയായിരുന്നു. നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, വിജയൻ, പദ്മകുമാർ, ശ്രീകുമാർ, സി.പി.ഒമാരായ ഗിരി, ലതീഷ്, ഉണ്ണിക്കൃഷ്ണൻ, സജു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് വിശാഖ്. പ്രതിയെ റിമാൻഡ് ചെയ്തു.
ഫോട്ടോ: വിശാഖ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |