തിരുവനന്തപുരം: ട്രെയിനിൽ കടത്താൻ ശ്രമിച്ച മൂന്ന് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില പിടികൂടി.പന്ത്രണ്ട് കെട്ടുകളിലായി മൈസൂരിൽ നിന്നുള്ള ട്രെയിനിൽ കൊച്ചുവേളിയിൽ എത്തിച്ച 904.7കിലോഗ്രാം നിരോധിത പുകയിലായ ഗണേഷ് കൂൾ ലിപാണ് പിടികൂടിയത്. പാർസൽ കെട്ടുകളിൽ സംശയം തോന്നിയ വനിതാ കോൺസ്റ്റബിളാണ് തുറന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകിയത്. പാർസൽ വാങ്ങാനെത്തിയ അസീസ് എന്നയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.റെയിൽവേയിലെ ഡെപ്യൂട്ടി സീനിയർ സെക്യുരിറ്റി കമ്മിഷണർ ലൂയിസ് അമുദന്റെ നിർദ്ദേശമനുസരിച്ച് ആർ.പി.എഫ് ഇൻസ്പെക്ടർ ജെ.അജിത് കുമാർ, എ.എസ്. ഐ.അനൂപ്,ഹെഡ് കോൺസ്റ്റബിൾ വിശാകരൻ എൻ,കോൺസ്റ്റബിൾമാരായ എം.ഷിനി,സൗമ്യമാത്യു എന്നിവരാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |