തിരൂരങ്ങാടി: രേഖകളില്ലാതെ കടത്തിയ 50,82,000 രൂപയും ഒരു കിലോ സ്വർണ്ണവുമായി രണ്ടു പേരെ വേങ്ങര പൊലീസ് പിടികൂടി. ഞായറാഴ്ച്ച വൈകുന്നേരം വേങ്ങര സിനിമാ ഹാൾ പരിസരത്തുനിന്ന് കാറിൽ വച്ച് വേങ്ങര എസ്.എസ് റോഡ് സ്വദേശികളായ അബ്ദുൾ ലത്തീഫ് (48), കാപ്പിൽ ചേറൂർ സ്വദേശിയായ അബ്ദുൾ മുനീർ കരിമ്പിൽ (35) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി കെ. സുജിത്ത് ദാസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് വേങ്ങര എസ്.എച്ച്.ഒ പി. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും മലപ്പുറം ഡി.എൻ.എസ്.എ.എഫ് അംഗങ്ങളും സംയുക്തമായി നടത്തിയ വാഹനപരിശോധനയിലാണ് ഇരുവരും പിടിയിലായത്. എസ്.ഐ ഉണ്ണിക്കൃഷ്ണൻ, അഡീഷണൽ എസ്.ഐ അശോകൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |