വിതുര: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ട് വളർത്തിയ ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊളിക്കോട് തുരുത്തി പാലക്കോണം മഞ്ജുഷാഭവനിൽ മനോജാണ് (32) പിടിയിലായത്. മനോജ് കഞ്ചാവ് ഉപയോഗിച്ച ശേഷം നിരന്തരം ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നു. തുടർന്ന് ഭാര്യ വിതുര സ്റ്റേഷനിൽ നൽകിയ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടത്. മനോജ് ഒാടി രക്ഷപ്പെടുകയായിരുന്നു.
ഒളിവിൽ പോയ പ്രതിയെ വിതുര സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ.സുധീഷ്, എസ്.സി.പി.ഒ ഷിബു, സി.പി.ഒ ശ്രീലാൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |