നെടുമങ്ങാട്: പ്ലസ്ടു വിദ്യാർത്ഥിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബൈക്കിൽ കറങ്ങിയ യുവാവ് പിടിയിൽ. ആനാട് ഇരിഞ്ചയം താന്നിമൂട് പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ രാജേഷിനെയാണ് (24) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറും എസ്.ഐ സൂര്യയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |