ആലങ്ങാട്: കരുമാല്ലൂരിൽ ലോട്ടറി കച്ചകടക്കാരനെ കള്ളനോട്ട് നൽകി വീണ്ടും കബളിപ്പിച്ചു. ആലുവ പറവൂർ റോഡിൽ കരുമാല്ലൂർ മരോട്ടിച്ചുവടിൽ സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തുന്ന തട്ടാംപടി ചാലിൽ ദിനേശനെയാണ് ബൈക്കിലെത്തിയ യുവാവ് 2000 രൂപയുടെ കള്ളനോട്ട് നൽകി കബളിപ്പിച്ചത്. രാവിലെ 11 മണിയോടെ എത്തിയ യുവാവ് 600 രൂപയ്ക്കുള്ള 15 ലോട്ടറികൾ വാങ്ങിയ ശേഷം 2000 രൂപയുടെ നോട്ട് നൽകി. 1400 രൂപ ദിനേശൻ തിരികെ നൽകി. ലോട്ടറി മൊത്ത വിൽപന കേന്ദ്രത്തിൽ എത്തി അടുത്ത ദിവസത്തേയ്ക്കുള്ള ലോട്ടറി വാങ്ങി പണം നൽകിയപ്പോഴാണ് നോട്ട് വ്യാജനാണെന്ന് അറിയുന്നത്. തുടർന്ന് ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകി. യുവാവിനെ മുൻപരിചയമില്ലെന്നാണ് ദിനേശൻ പൊലീസിനോട് പറഞ്ഞത്. മാസങ്ങൾക്കു മുൻപ് മറ്റൊരു ലോട്ടറി വിൽപ്പനക്കാരനെ സമാനമായ രീതിയിൽ 2000 രൂപയുടെ കള്ളനോട്ട് നൽകി കബളിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |