നാഗർകോവിൽ: നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. നാഗർകോവിൽ സ്വദേശി കൃഷ്ണകുമാർ (38) ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്. ഐ മഹേശ്വര രാജിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. വടശ്ശേരിയിൽ പുകയില ഉത്പന്നങ്ങൾ വിൽക്കാൻ കൊണ്ടുപോകുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നാഗർകോവിലിൽ നടത്തിയ വാഹന പരിശോധനയിലാണ് കൃഷ്ണ കുമാർ പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രി ബാംഗ്ലൂരിൽ നിന്ന് കൊറിയറിലാണ് നിരോധിത പുകയില നാഗർകോവിലിൽ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |