ആലുവ: വാഹന പരിശോധനയ്ക്കിടെ പൊലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ അഞ്ച് പേർ പിടിയിൽ. ഈസ്റ്റ് കടുങ്ങല്ലൂർ പെട്രോൾ പമ്പിനു സമീപം മാധവം വീട്ടിൽ രാഹുൽ (24), ഏലൂർ മഞ്ഞുമ്മൽ കളത്തിൽ പറമ്പിൽ വീട്ടിൽ ആകാശ് (23), കുറ്റിക്കാട്ട് കരയിൽ ലേബർ ക്വാർട്ടേഴ്സിനു സമീപം ഇടക്കറ്റ പറമ്പിൽ വീട്ടിൽ യദുകൃഷ്ണൻ (21), കുറ്റിക്കാട്ട്കരയിൽ യു.പി സ്കൂളിനു സമീപം ചിന്നതോപ്പിൽ വീട്ടിൽ വിജിൻ (23), ആലങ്ങാട് പാനായിക്കുളം പനയിൽ വീട്ടിൽ അഷ്കർ (25) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി ആലുവ മാർക്കറ്റിനു സമീപം വാഹന പരിശോധനയ്ക്കിടെ അപകടമായ രീതിയിൽ ഓമ്നി വാൻ ഓടിച്ചു വരുന്നത് കണ്ട് തടഞ്ഞുനിറുത്തിയപ്പോൾ പ്രതികൾ പൊലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ദേഹത്തുപിടിച്ചു തള്ളി കയർത്ത് സംസാരിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |