കായംകുളം: കായംകുളത്ത് എം.ഡി.എം.എയുമായി ദമ്പതികൾ പിടിയിലായ കേസിൽ മയക്ക് മരുന്ന് വിതരണം ചെയ്ത രണ്ട് പേരെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തു.തിരുവനന്തപുരം വാറുവിളാകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നഹാസ് (23), കീ ബാംഗ്ലൂർ തവക്കേരി കൃഷ്ണപ്പ ഗാർഡൻസിന് സമീപം ഡോർ നമ്പർ 105 ൽ താമസിച്ചു വരുന്ന രഞ്ജിത് (25) എന്നിവരെയാണ് ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.
കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം കഴിഞ്ഞ വർഷം ജൂൺ 24നാണ് 67 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികൾ പിടിയിലായത്. നേരത്തേ അറസ്റ്റിലായ ആര്യയുടെ ബന്ധുവായ രഞ്ജിത്ത്, നഹാസ് എന്നിവർ വഴിയാണ് എം.ഡി.എം.എ വാങ്ങി ആര്യയ്ക്കും ഭർത്താവായ അനീഷിനും നൽകിയിരുന്നത്. നഹാസ് ബാംഗ്ലൂരിൽ വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |