തലയോലപ്പറമ്പ്:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടന്നുപിടിച്ച സംഭവത്തിൽ ചെരുപ്പ് വിതരണക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയിലെ ചെരുപ്പ് ഹോൾസെയിൽ സ്ഥാപനത്തിലെ ജീവനക്കാരൻ മൂവാറ്റുപുഴ മാറാടി രണ്ടാർ അഴയിടത്ത് വീട്ടിൽ ഏ.കെ നസീബ് (27) നെയാണ് തലയോലപ്പറമ്പ് പൊലീസ് സബ് ഇൻസ്പെക്ടർ ടി. ആർ ദീപു, എസ് ഐമാരായ സോണി ജോസഫ്, പി.എസ് സുധീരൻ, പ്രവീൺ എന്നിവരടങ്ങുന്ന സംഘം മൂവാറ്റുപുഴയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും പിടികൂടിയത്.കഴിഞ്ഞ 16ന് വടയാർ മുട്ടുങ്കൽ റോഡിലാണ് സംഭവം നടന്നത്. വൈക്കം, കടുത്തുരുത്തി മേഖലകളിലുള്ള ചെരുപ്പു കടകളിൽ നിന്നും ഓർഡർ എടുത്ത് സാധനങ്ങൾ എത്തിച്ച് നൽകുന്ന ജോലിയാണ് യുവാവിന്. വടയാർ ഭാഗത്ത് താമസിക്കുന്ന വിദ്യാർഥിനികളായ രണ്ട്പെൺകുട്ടികൾ സൈക്കിളിൽ വരുന്നതിനിടെ വടയാർ ജംഗ്ഷന് സമീപത്ത് വച്ച് ബൈക്കിൽ എത്തിയ ഇയാൾ അവരെ തടഞ്ഞ് നിർത്തിയ ശേഷം ശരീരത്തിൽ കടന്നുപിടിക്കുകയായിരുന്നു. വിദ്യാർത്ഥിനികൾ ബഹളം വച്ചതോടെ ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |