പത്തനംതിട്ട: നാരങ്ങാനത്ത് മഹാണിമലയ്ക്കു സമീപം നെല്ലിക്കാല - നാരങ്ങാനം റോഡ് ടാറിംഗ് പണി നടത്തിയിരുന്ന തൊഴിലാളികളെ ആക്രമിച്ച് പരിക്കേല്പിച്ച രണ്ടുപേരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. നാരങ്ങാനം നിരന്നകാല മുതുമരത്തിൽ നിഷാന്ത് (35), നാരങ്ങാനം കക്കണ്ണിമല തെക്കേക്കര സിജു (26 )എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം വൈകുന്നേരം ടാറിംഗ് നടന്ന സ്ഥലത്തുകൂടി വാഹനം കൊണ്ടുപോകുന്നത് വിലക്കിയ തൊഴിലാളികളെ മർദ്ദിക്കുകയും സോഡാ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. പ്രതികളെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ആറന്മുള സിഐ സി. കെ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |