ആര്യനാട്: എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ ആര്യനാട് എക്സൈസ് പിടികൂടി. പറണ്ടോട് മുള്ളംകല്ല് സി.എസ്.ഐ ചർച്ചിന് സമീപം എസ്.എസ് ഭവനിൽ ജിത്തു സത്യനാണ് (22) പിടിയിലായത്. പറണ്ടോട് ചർച്ചിന് സമീപം 1.53ഗ്രാം എം.ഡി.എം.എയും 12ഗ്രാം കഞ്ചാവും ഇയാളിൽ നിന്നും പിടിച്ചെടുത്തു. സ്ഥിരമായി പറണ്ടോട് ആര്യനാട് മേഖലകളിൽ ഇയാളുടെ നേതൃത്വത്തിൽ രഹസ്യമായി ലഹരി പാർട്ടികൾ നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതി കഴിഞ്ഞ കുറെ കാലങ്ങളായി ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് നിരവധി വില്പന നടത്തിവരികയായിരുന്നു. പല പ്രാവശ്യം പ്രതിയെ പിടികൂടാൻ പൊലീസും എക്സൈസും ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. എക്സൈസ് ഇൻസ്പെക്ടർ കെ. ശ്യാം കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ബിജുകുമാർ,രജികുമാർ,സിവിൽ എക്സൈസ് ഓഫീസർ അബ്ദുൽ നീയാസി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |