നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ പുലിത്തോലുമായി 4 പേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി. മയിലാടി നല്ലൂർ സ്വദേശി രമേശ്(36), തൂത്തുകുടി സായാർ പുരം സ്വദേശി രാജ(32), ടി.എം.ബി കോളനിയിലെ ഇമ്മാനുവൽ തങ്കരാജ് (34), തിരുനെൽവേലി, നാഗുനേരി സ്വദേശി ജയകുമാർ (51) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കന്യാകുമാരി ജില്ലയിൽ പുലിത്തോൽ വിൽക്കുന്നതായി ഡൽഹിയിലുള്ള ഫോറസ്റ്റ് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ നിന്ന് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ കന്യാകുമാരിയിൽ എത്തുകയായിരുന്നു. തുടർന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസർ ഇളയരാജയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടേ നാഗർകോവിൽ തമത്തുകോണത്തുവച്ച് പ്രതികളെ പിടികൂടി. ഒളിവിൽ പോയ നാഗർകോവിൽ സ്വദേശി ബ്രോക്കർ സെന്തിൽ സുബ്രഹ്മണിയനെ പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |