മാള: പുത്തൻചിറയിൽ എട്ടും ഒമ്പതും വയസായ പെൺകുട്ടികളെ അശ്ലീല വീഡിയോ കണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. ശാന്തിനഗർ സ്വദേശി പിണ്ടിയത്ത് സരിത്തിനെ (36) ആണ് റൂറൽ എസ്.പി. ഐശ്വര്യ ഡോംഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ബാബു കെ. തോമസ്, ഇൻസ്പെക്ടർ സജിൻ ശശി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഈ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. കുട്ടികളെ ആളൊഴിഞ്ഞ വീട്ടിലേക്ക് വിളിച്ചുവരുത്തി മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. മാള സ്റ്റേഷനിൽ ഇയാൾക്കെതിരെ നേരത്തെ അടിപിടി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.ഐമാരായ നീൽ ഹെക്ടർ, സുരേഷ് തച്ചപ്പിള്ളി, എ.എസ്.ഐമാരായ എം. സുമൽ, കെ.വി. ജസ്റ്റിൽ, സീനിയർ സി.പി.ഒമാരായ എം.എൽ. ജോബി, ഇ.എസ്. ജീവൻ, ജിബിൻ ജോസഫ്, കെ.എസ്. ഉമേഷ്, സിന്ധു ജോസഫ്, സാജിത എന്നിവരടങ്ങിയ സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |