കൊല്ലം: മുൻ വിരോധത്തിൽ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ. തൃക്കടവൂർ വില്ലേജിൽ മരുന്തൽ എം.എം നഗറിൽ രഞ്ജനം വീട്ടിൽ അഭിനവ് (29), കൊല്ലം വെസ്റ്റ് കൈക്കുളങ്ങര വാർഡിൽ നിർമ്മിതി കോളനിയിൽ തോപ്പിൽ പുരയിടത്തിൽ ഫെലോൺ(27), എന്നിവരാണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. തങ്കശേരിയിലെ ഒരു ബാറിൽ മദ്യപിക്കാനെത്തിയ പരാതിക്കാരനെ പ്രതികൾ കൈയിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കടന്ന് കളയാൻ ശ്രമിച്ച പ്രതികളെ കൊല്ലം എ.സി.പി എ. അഭിലാഷ്, വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീഷ്, ലത്തീഫ്, സി.പി.ഒമാരായ ഹരീഷ്, ദീപു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |