കൊട്ടാരക്കര : നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽവച്ച് സെക്രട്ടറിയെ കൈയ്യേറ്റം ചെയ്തതായി പരാതി. വീട്ടമ്മയ്ക്കെതിരെ പഞ്ചായത്ത് സെക്രട്ടറി എം.ജി.ബിനോയ് കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കോട്ടാത്തല വാളാവിൽ വടക്കതിൽ കൃഷ്ണകുമാരിയ്ക്കെതിരെയാണ് പരാതി. മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട അനുമതിക്കായി കൃഷ്ണകുമാരി നേരത്തെ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ ആവശ്യത്തിനായി ഓഫീസിലെത്തിയ കൃഷ്ണകുമാരി ഓഫീസ് ജീവനക്കാരെയും ജനപ്രതിനിധികളെയും അസഭ്യം പറഞ്ഞപ്പോൾ സെക്രട്ടറിയുടെ കാബിനിലേക്ക് വിളിപ്പിച്ചതാണ്. നിയമപരമായ കാര്യങ്ങൾ വിവരിച്ചെങ്കിലും ഇവർ ഒച്ചപ്പാടുണ്ടാക്കുകയും സെക്രട്ടറിയെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം തന്നെ സെക്രട്ടറി ബിനോയ് മർദ്ദിച്ചുവെന്നുകാട്ടി കൃഷ്ണകുമാരിയും കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റാവുകയും ചെയ്തു. ഇരുകൂട്ടരുടെയും പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിയശേഷം തുടർ നടപടികൈക്കൊള്ളുമെന്നും കൊട്ടാരക്കര സി.ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |